പൂക്കിപ്പറമ്പ് കസ്റ്റർ സർഗലയത്തിന് പരിസമാപ്തി; പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാർ

പൂക്കിപറമ്പ് : എസ്.കെ എസ്.എസ്.എഫ് പൂക്കിപ്പറമ്പ് ക്ലസ്റ്റർ സർഗലയത്തിന് പരിസമാപ്തി കുറിച്ചു. അറുപതോളം മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റിലെ സർഗ പ്രതിഭകൾ മാറ്റുരച്ച ഉജ്ജ്വല ഇസ്ലമിക് കലാ സാഹിത്യ മത്സരത്തിന് വാദിനൂർ കുന്നാൾ പാറ ശംസുൽ ഉലമ നഗർ സാക്ഷിയായി. പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറാൾ വിന്നേഴ്സ് പട്ടം കരസ്ഥമാക്കി. ഓവറാൾ ഫസ്റ്റ് റണ്ണേഴ്സ് ആലുങ്ങൽ യൂണിറ്റും, ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് കുന്നാൾ പാറ യൂണിറ്റും കരസ്ഥമാക്കി സ്വലാഹുദ്ദീൻ ഫൈസി ആലുങ്ങൽ സർഗ പ്രതിഭ പട്ടത്തിന് അർഹരായി. നിസ് വ വിഭാഗത്തിൽ ആലുങ്ങൽ യൂണിറ്റ് ഓവറോൾ വിന്നേഴ്സും പാപ്പാലി യൂണിറ്റ് ഓവറാൾ ഫസ്റ്റ് റണ്ണേഴ്സും അറക്കൽ യൂണിറ്റ് ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് പട്ടവും കരസ്ഥമാക്കി. ക്ലസ്റ്റർ പ്രസിഡന്റ് മുഹമ്മദലി വാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സംഗമത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ശരീഫ് വടക്കയിൽ, അസീസ് മുസ്‌ലിയാർ പൂക്കിപറമ്പ് , ശിഹാബുദ്ദീൻ ദാരിമി കുന്നാൾ പാറ, ഹാരിസ് മുസ്‌ലിയാർ പൂക്കിപ്പറമ്പ്, ശുഹൈബ് ദാരിമി അറക്കൽ, മുബശ്ശിർ ഹുദവി പൂക്കിപ്പറമ്പ്, ആത്തിഫ് മാഷ് കുണ്ടുകുളം , ഇർഷാദ് കുന്നാൾ പാറ, ഫാറൂക്ക് കുന്നാൾ പാറ, മഹറൂഫ് യമാനി പൂക്കിപ്പറമ്പ്,വാഹിദ് അപ്ല, റാഫി പാപ്പാലി, നിയാസുദ്ധിൻ അപ്ല വെസ്റ്റ്, ഹസീബ് പാപ്പാലി എന്നിവർ സംബന്ധിച്ചു. യാസീൻ കുണ്ടുകുളം സ്വാഗതവും ഉബൈദ് പാപ്പാലി നന്ദിയും പറഞ്ഞു.

error: Content is protected !!