
തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. പ്രവൃത്തി വൈകുന്നത് സംബന്ധിച്ചു ലീഗും സി പി എമ്മും പരസ്പരം ആരോപണങ്ങളുമായി ഏറ്റുമുട്ടുകയാണ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
റോഡ് പ്രവൃത്തി മുടക്കാൻ സി പി എം അനാവശ്യ പരാതികൾ നൽകുകയും കരാറുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് ലീഗ് ആരോപണം. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് തട്ടാനുള്ള ശ്രമമാണ് ലീഗ് നടത്തിയതെന്നും ടെൻഡർ പോലും ചെയ്യാതെ യാണ് പ്രവൃത്തി ഉദ്‌ഘാടനം നടത്തിയതെന്നും സി പി എം ആരോപിക്കുന്നു. രേഖകൾ ഇരു കൂട്ടരും പുറത്തു വിട്ടിരുന്നു. കൂടാതെ ഉദ്യോഗസ്ഥനെ ഇവിടെ നേരിൽ സന്ദര്ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു കൂട്ടരും നാട്ടുകാരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും റോഡ് പണി നടത്തിക്കാൻ ആരും ആത്മാർത്ഥമായി ഇറങ്ങുന്നില്ലെന്നാണ് ആരോപണവുമായി യുവാക്കളുടെ കൂട്ടായ്മയും രംഗത്തുണ്ട്.
സർക്കാരിന് കീഴിലുള്ള “കെൽ” ആണ് കരാർ എടുത്തിട്ടുള്ളത്.
പ്രാദേശിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പരസ്പരം ആരോപണങ്ങളും വെല്ലുവിളികളും സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ ലീഗ്, സിപിഎം നേതാക്കളുടെ ഫോട്ടോ സഹിതം പ്രതികരണം വന്നതോടെ റോഡ് വിഷയം വീണ്ടും സജീവമായിരിക്കുകയാണ്. അതേ സമയം, പ്ലാന്റ് തുറക്കുന്നതോടെ പ്രവൃത്തി നടത്താനാണ് കരാറുകാരുടെ തീരുമാനം എന്നാണ് അറിയുന്നത്.
സിപിഎം ലോക്കൽ സെക്രട്ടറി കെ.വി സയ്യിദലി മജീദ് ലീഗ് സെക്രെട്ടറി ഷരീഫ്