പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം.12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍’

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് ലഭ്യമാകുന്ന വിവരം.

വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷക്കായി 2026 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത് . ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ ഭാഗമായി ഇന്ന് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്.

കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും . ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 15000 ത്തോളം പേര്‍ റോഡ് ഷോയില്‍ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക.

സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച.

error: Content is protected !!