Sunday, July 6

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോണ്‍ഗ്രസ് തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കെ റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീൻ തടത്തിൽ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ ,അലിമോൻ , kp ഷാജഹാൻ ,ഷംസുമച്ചിങ്ങൽ ,തൊയ്യിബ്‌ ,ഷാഫി പൂക്കയിൽ ,
മറ്റു കോൺഗ്രസ്,
യൂത്ത് കോൺഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
പരിപാടിക്ക് അൻസാർ സ്വാഗതവും റമീസ് കോയിക്കൽ നന്ദിയും പറഞ്ഞു

error: Content is protected !!