‘നാക്’ സംഘത്തെ വരവേൽക്കാൻ ഒരുങ്ങി പി എസ് എം ഒ കോളേജ്

നാക് പിയർ ടീം വിസിറ്റ് 23,24 തിയ്യതികളിൽ

തിരൂരങ്ങാടി: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി യു ജി സി നാക്കിന്റെ മൂന്നംഗ പിയർ ടീം 23, 24 (ഇന്നും നാളെയും) തിയ്യതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സന്ദർശനം നടത്തുന്നു. മൂല്യനിർണയത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കോളേജ് പ്രവേശിക്കുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe

നിലവിൽ കോളേജിന് നാകിന്റെ എ ഗ്രേഡാണ് ഉള്ളത്.
തിരൂരങ്ങാടി യതീംഖാനക്ക് കീഴിൽ 1968 ലാണ് ജൂനിയർ കോളേജായി കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പി.എസ്.എം.ഒ ആരംഭിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ അതേ വർഷം തന്നെ കോളേജിന്റെ അഫിലിയേഷൻ അതിനു കീഴിലേക്ക് മാറി. 1970 ൽ സ്ഥാപനം ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായും 1972 ൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജായും ഉയർത്തപ്പെട്ടു. നിലവിൽ 10 ബിരുദ കോഴ്സുകളും 8 ബിരുനാനന്തര കോഴ്സുകളും 5 ഗവേഷണ കേന്ദ്രങ്ങളും കോളേജിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥി പ്രവേശനത്തിനോ അധ്യാപക നിയമനത്തിനോ സാമ്പത്തിക താത്പര്യങ്ങൾ പുലർത്താതെ തിരൂരങ്ങാടി യതീംഖാനയുടെ മൂല്യങ്ങളിൽ അടിയുറച്ചാണ് സ്ഥാപനം ഇപ്പോഴും മുന്നോട്ടു പോകുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിന് അപേക്ഷ നൽകുന്ന സ്ഥാപനമാണ് പി.എസ്.എം.ഒ കോളജ്.
കോളേജിൽ നിലവിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. താഴെ പറയുന്ന ഏഴ് ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിർണയം നടക്കുക.

  1. പാഠ്യപ്രവർത്തനങ്ങൾ.
  2. അധ്യാപന- പഠന മേഖല.
  3. ഗവേഷണ – നവീകരണ യജ്ഞങ്ങൾ.
  4. .പശ്ചാത്തല സൗകര്യങ്ങളുടെയും പഠനോപാധികളുടെയും വളർച്ച.
  5. വിദ്യാർത്ഥികളുടെ തുടർപഠന – തൊഴിൽ സമ്പാദന സാധ്യതകൾ.
  6. സ്ഥാപനത്തിന്റെ ഭരണനിർവഹണ – നേതൃസമീപനങ്ങൾ.
  7. കോളേജ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും മാതൃകകളും.

മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുമായി നാക് പിയർ ടീം സംവദിക്കും. കാമ്പസിന്റെ പശ്ചാത്തല സൗകര്യം, വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ എന്നിവ ടീം വിലയിരുത്തുമെന്ന് കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.കെ ബാവ, പ്രിൻസിപ്പാൾ ഡോ. അസീസ്, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഡോ. നിസാമുദ്ദീൻ കുന്നത്ത്, ഡോ. എസ്. ഷിബ്നു എന്നിവർ പറഞ്ഞു.

error: Content is protected !!