പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി.

ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു.

നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

അന്വേഷണം നടത്തിയ മോഷ്ടാക്കളെ എത്രയുംവേഗം പിടികൂടണമെന്നു ക്ഷേത്രക്കമ്മിറ്റിയും ചെറുകാവ് ക്ഷേത്ര കൂട്ടായ്മയും ആവശ്യപ്പെട്ടു.

error: Content is protected !!