അവിശ്വാസത്തിലൂടെ പുറത്താക്കി, എന്നിട്ടും തിരിച്ചു വന്നു ; കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പിവി ഉസ്മാന്‍

അരീക്കോട് : കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ലീഗിലെ പിവി ഉസ്മാനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിവി ഉസ്മാന്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായിരുന്നു. പ്രസിഡന്റായിരുന്ന പി.വി.ഉസ്മാന്‍ പുറത്തായ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ ഒരു അംഗം വിട്ടുനിന്നു. രണ്ടു പേരുടെ വോട്ടുകള്‍ അസാധുവായി.

error: Content is protected !!