
ന്യൂഡല്‍ഹി : ‘ മരിച്ചവര്‍ക്കൊപ്പം ‘ ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ബിഹാറില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ‘മരിച്ചവരെന്നു’ വിധിയെഴുതി കരടു വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയ 7 വോട്ടര്‍മാരുമായി ചായ കുടിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്. ജീവിതത്തില്‍ രസകരമായ പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുമായി ചായ കുടിക്കുന്നതിനുള്ള അതുല്യ അനുഭവം നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷനോടു നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചു രാഹുലിന്റെ പരിഹാസം.