യുഎഇയിൽ മൂന്നാം ദിവസവും കനത്ത മഴ; കനത്ത ചൂടിന് ആശ്വാസം

അബുദാബി : യുഎഇയിൽ മൂന്നാം ദിവസവും പല സ്ഥലങ്ങളിലും മഴ ലഭിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കനത്ത ചൂടിന് ആശ്വാസമാകുകയാണ് മഴ. ഫുജൈറയിലെ വാദി അൽ സിദ്റിലടക്കം കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്‌തു.

റാസൽഖൈമയിലെ മസാഫി, ഷാർജയിലെ ഖോർഫക്കാർ റോഡ്, വാദി ഷീസ് എന്നിവിടങ്ങളിൽ മഴ പെയ്തു. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ പെയ്തതിനെ തുടർന്നുണ്ടായ വെള്ളപാച്ചിലിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

error: Content is protected !!