രാജീവ് ഗാന്ധി സെന്ററിൽ ഗവേഷണാവസരം; അപേക്ഷ ജൂൺ 12 വരെ

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ഡി പ്രവേശനത്തിന് 12 നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://rgcb.res.in. [email protected], 0471-2529400. ഡിസീസ് ബയോളജി, ന്യൂറൊസയൻസ്, പ്ലാന്റ് സയൻസ് ആൻഡ് ബയോഇൻഫർമാറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണം നടത്താം. ലൈഫ് / എൻവയൺമെന്റൽ / വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ / മെഡിക്കൽ സയൻസസ് / അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) 55% മാർക്ക്/ തുല്യഗ്രേഡോടെ പിജി ബിരുദം വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്കോ തുല്യഗ്രേഡോ മതി. UGC / CSIR / ICMR / DBT / DST-INSPIRE അല്ലെങ്കിൽ സമാന ജെആർഎഫ് വേണം. 2025 ഓഗസ്റ്റ് 4ന് 26 വയസ്സ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 28 വരെയാകാം

error: Content is protected !!