Thursday, January 15

നവീകരിച്ച നന്നമ്പ്ര വെങ്ങാട്ടമ്പലം – ചെകിടംക്കുന്ന് റോഡ് തുറന്നുകൊടുത്തു

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചിറ്റമ്പലം ഇമ്പിച്ചിമുഹമ്മദ് ഹാജി സ്മാരക (വെങ്ങാട്ടമ്പലം – ചെകിടംക്കുന്ന്) റോഡ് തുറന്നുകൊടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ ദൈനംദിനം നൂറുക്കണക്കിനുപേർ ഉപയോഗിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥ നാട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി അനിതയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നാണ് മെമ്പർ പ്രത്യേകം താൽപര്യമെടുത്ത് റോഡ് പുനർനിർമ്മാണത്തിനുള്ള സാഹചര്യമൊരുക്കിയത്.
നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി സാജിത നിർവഹിച്ചു.

പി.പി അനിത അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി, മെമ്പർമാരായ ധന്യാദാസ്, ടി. പ്രസന്നകുമാരി., പി.കെ.എം ബാവ, സജിത്ത് കാച്ചീരി, ദാസൻ കൈതക്കാട്ടിൽ, ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, ടി. ഹുസൈൻ, ദേവദാസ് പുളിക്കൽ, പി. ശങ്കരൻകുട്ടി നായർ, രാമചന്ദ്രൻ നൊട്ടംവീട്ടിൽ, എൻ.വി മുസ്തഫ, കെ.കെ അസൈനാർ, പച്ചായി മുഹമ്മദ് കുട്ടി, നാസർ പുല്ലൂണി, ജയപ്രകാശ് കാച്ചീരി, പി.കെ സുലൈമാൻ, കെ.പി വിനീഷ്, പി ഉത്തമൻ, പി. രായിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!