ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച ചാലില്‍ തൊടി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച വാര്‍ഡ് 9 ലെ ചാലില്‍ തൊടി റോഡ് നാടിന് നവീകരിച്ചു. റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനും ഡിവിഷന്‍ കൗണ്‍സിലറുമായ സി.പി. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ അബ്ദുല്‍ അസീസ്, അരിമ്പ്ര മുഹമ്മദലി, എം.എന്‍ ബാവ, എം.എന്‍ ഹുസൈന്‍, അബ്ദുല്‍ റഷീദ് .ഇ, എന്‍.കെ.ഇബ്രാഹീം കുട്ടി, ബാവ പലേക്കോടന്‍, അഫ്‌സ ഓഫ് ബാബു, സി എച്ച്. അബൂബക്കര്‍ സിദ്ധീഖ്, കോയ നടക്കല്‍, സഹീദ്, അന്‍വര്‍ നിയാസ്, വി.കെ സലീം, റഫീഖ്, മുനീര്‍, എന്‍.കെ കുഞ്ഞി മുഹമ്മദ്, എന്‍.കെ മൊഹിയദ്ദീന്‍, എം.എന്‍ നസീര്‍ , ഷംസീര്‍ സി.പി, സിദ്ധീഖ് എം എന്നിവരും കുട്ടികളും സ്ത്രീകളും പങ്കെടുത്തു.

error: Content is protected !!