തിരൂരങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂൾ സ്റ്റേഡിയം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു . കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ അയക്കാൻ തീരുമാനിച്ചിരുന്നത്. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ തയ്യാറാക്കിയ പ്ലാന്‍ അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നതിനാലാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. കളിക്കളത്തിനായുള്ള മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഡിസൈന്‍ പരിഷ്‌ക്കരിക്കുവാനാണ് തീരുമാനം. ഇതിനാണ് കായികവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്. നിലവിൽ സെവൻസ് ഫുട്‌ബോൾ സ്റ്റേഡിയം ആയിരുന്നു, അത് നയൻസ് സ്റ്റേഡിയം ആക്കും. ജമ്പിങ് പിറ്റ്, ഗാലറി, പവലിയൻ ഉണ്ടാകും. സ്കൂൾ , കേരലോത്സവം കായിക മത്സരങ്ങൾ നടത്താൻ കൂടി അനുയോജ്യമാക്കും. കൂടാതെ, സ്വിമ്മിങ്ങ് പൂൾ, സ്കൂൾ ക്യാമ്പസിനുള്ളിൽ വോളിബോൾ, ബാസ്കറ്റ് ബോൾ ക്വാർട്ടുകൾ കൂടി ഉണ്ടാക്കും. കളിക്കുന്ന സമയത്ത് മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയിലാകും ഇത്.
സ്പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്‌സ് ആൻ്റ് യൂത്ത് അഫയേഴ്സ് അസി. എഞ്ചിനീയർ എ അച്ചു എന്നിവരാണ് സ്കൂളിൻ്റെ കളിക്കളം ശനിയാഴ്ച രാവിലെ സന്ദർശിച്ചത്. കിഫ് ബി യിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. കെ പി എ മജീദ് എം എൽ എ, പ്രിൻസിപ്പൽ സഫിയ, പി ടി എ പ്രസിഡണ്ട് പി എം അബ്ദുൾ ഹഖ്, വൈസ് പ്രസിണ്ട് എം പി ഇസ്മായിൽ, എസ് എം സി പ്രസിഡണ്ട് എൻ.എം. അലി, ഫാറൂഖ് പത്തൂർ എന്നിവർ സംഘത്തോടപ്പം ഉണ്ടായിരുന്നു.
ഫോട്ടോ: തിരൂരങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കളിക്കളം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിക്കുന്നു.