കര്‍ഷകരുടെ ആവശ്യത്തിനു പരിഹാരം ; തിരൂരങ്ങാടി നഗരസഭ തോട് നവീകരണം തുടങ്ങി

തിരൂരങ്ങാടി: കര്‍ഷകരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്ന വെഞ്ചാലി -ഓള്‍ഡ് കട്ട് നവീകരണം തുടങ്ങി. തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ മഴ മൂലം കഴിഞ്ഞ വര്‍ഷം പദ്ധതി നടന്നില്ല. ഇക്കുറി മഴക്ക് മുമ്പേ പ്രവര്‍ത്തി നടത്താന്‍ നഗരസഭ സത്വര നടപടി സ്വീകരിക്കുകയായിരുന്നു.

തോട്ടില്‍ ചെളി കെട്ടി നില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളം കയറി കൃഷിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം ലഭിക്കാത്ത പാടശേഖരങ്ങളുമുണ്ടായിരുന്നു,വിവിധ പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍ ഇത് മൂലം ബുദ്ധിമുട്ട് അനുഭവിച്ച് വരി കയായിരുന്നു, തിരൂരങ്ങാടി നഗരസഭയുടെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചെരപ്പുറത്താഴം പാടശേഖരത്തിലെ ചുള്ളിപ്പാറ മേഖല മുതല്‍ തിരൂങ്ങാടി പള്ളിക്കത്താഴം വരെ തോട് നവീകരിച്ചിരുന്നു. വയലിലേക്ക് വെള്ളം കയറി കൃഷി നശിക്കുന്നത് ഇതിലൂടെ വലിയ തോതില്‍ പരിഹരിച്ചിരുന്നതായി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.

error: Content is protected !!