കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെഎസ്ഇബി-എംവിഡി പോര് വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് നല്‍കിയതും ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതുമാണ് ചര്‍ച്ചയായത്. ഇതിന് പിറകെ ഇതാ കെഎസ്ആര്‍ടിസി ബസിന് പിഴ ഈടാക്കിയിരിക്കുകയാണ് എംവിഡി.

കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് എം വി ഡി പിഴയിട്ടത്.

error: Content is protected !!