കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. വൈകുന്നേരം 4.45 നാണ് സംഭവം. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

error: Content is protected !!