
വള്ളിക്കുന്ന് : റിട്ട. ഐ സി ഡി എസ് സൂപ്പർ വൈസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ ദേവി വിലാസം സ്കൂളിന് സമീപം ചിറയിൽ സുധാകരന്റെ ഭാര്യ പിലാക്കാട് മിനി (59) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് വീട്ടുകാർ കണ്ടത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഐ സി ഡി എസ് സൂപ്പർ വൈസറായി വിരമിച്ചതാണ്.