വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി.എസ് ബള്‍ക് ലോണ്‍ വിതരണം നടത്തി

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തില്‍ ബള്‍ക് ലോണ്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം എ.ജി.എം മുഹമ്മദ് ഹനീഫ മുഖ്യാതിഥിയായി. വള്ളിക്കുന്ന് സി ഡി.എസിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 2.85 കോടി രൂപ 56 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വിതരണം ചെയ്തത്.

കുടുംബശ്രീ ജില്ലാമിഷന്റെ തനത് പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പുഴക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി ആന്റോ മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശി കുമാര്‍ മാസ്റ്റര്‍ എ.കെ രാധ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രജനി ,ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ പ്രതിഭ, അമൃത, അക്കൗണ്ടന്റ് വി. സുഷിത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കണ്‍വീനര്‍ ഗിരിജ നന്ദി പറഞ്ഞു.

error: Content is protected !!