പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നാലരക്കോടി രൂപ ചെലവിൽ തുടങ്ങുന്ന ഡയാലിസിസ് സെൻറർ പ്രൊജക്ടിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച സി.കെ അഹമ്മദ് കുട്ടി മാസ്റ്ററാണ് തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയത്. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി. അയമുതു മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഭാരവാഹികൾ സംബന്ധിച്ചു.