കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!