റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.
രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന് ടിവി), ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്മാന് (മീഡിയ വണ്‍), ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്), ചീഫ് കോ ഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്സ്പ്രസ് മലയാളം ഓണ്‍ലൈന്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന് (മലയാള മിത്രം ഓണ്‍ലൈന്‍), ജോ. സെക്രട്ടറി മുജീബ് ചങ്ങരംകുളം, അക്കാദമിക് കണ്‍വീനര്‍ നസ്റുദ്ദീന്‍ വി ജെ (ന്യൂസ് 24 ചാനല്‍), കള്‍ച്ചറല്‍ കണ്‍വീനര്‍ സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്), ഈവന്റ് കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍ (ദര്‍ശന), വെല്‍ഫയര്‍ കണ്‍വീനര്‍ നാദിര്‍ഷാ റഹ്മാന് (വീക്ഷണം), മുഖ്യരക്ഷാധികാരി ഷക്കീബ് കൊളക്കാടന്‍.