തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുന്ന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയങ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലെ നാല് റോഡുകളാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ തീരദേശ റോഡുകളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പ്പറമ്പ്-കുറുവട്ടിശ്ശേരി റോഡ്, കുമ്മട്ടിപ്പാടം പാത്ത് വേ റോഡ്, അപ്പാട വലിയ യാഹു റോഡ്, താനാളൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന്‍ സ്മാരക റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ആലിന്‍ചുവട് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന്‍ സ്മാരക റോഡിന് 14.10 ലക്ഷം, പുല്‍പ്പറമ്പ്-കുറുവട്ടിശ്ശേരി റോഡിന് 94.70 ലക്ഷം, കുമ്മട്ടിപ്പാടം പാത്ത് വേ റോഡിന് 16.70 ലക്ഷം രൂപ, അപ്പാട വലിയ യാഹു റോഡിന് 25.70 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.
പരിപാടിയില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവു തറമ്മല്‍, അഷ്‌കര്‍ കോറാട്, പഞ്ചായത്തംഗങ്ങളായ സവിത, സലീന, അലവി മുക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങല്‍ സ്വാഗതവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.ടി രാജീവ് നന്ദിയും പറഞ്ഞു.