താനാളൂര്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് നാടിന് സമര്‍പ്പിച്ചു

താനാളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്‍ പി.സതീശന്‍ , അംഗം റാഫി മുല്ലശേരി, അസി.സെക്രട്ടറി ബൈജു, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എന്‍. മുജീബ് ഹാജി, പി.പി.എം ബഷീര്‍, സുലൈമാന്‍ അരീക്കാട് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!