Sunday, August 17

ഷാന്‍ വധക്കേസില്‍ മലപ്പുറം സ്വദേശിയായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്തിലെ കുറുങ്ങാടത്ത് വളപ്പിൽ കെ.വി. അനീഷാണ് (39) അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്.

error: Content is protected !!