Friday, October 16

Tag: BJP- SDPI

Crime

ഷാന്‍ വധക്കേസില്‍ മലപ്പുറം സ്വദേശിയായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്തിലെ കുറുങ്ങാടത്ത് വളപ്പിൽ കെ.വി. അനീഷാണ് (39) അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷാൻ ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്....
പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്
Breaking news, Kerala

പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്

കൊലപാതകം ഭാര്യയോടൊപ്പം ബൈക്കിൽ വരുമ്പോൾ, കൊല്ലപ്പെട്ടയാൾ നിരവധി കേസുകളിൽ പ്രതി പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്‌.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു."...