സമസ്ത പൊതുപരീക്ഷകേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

ചേളാരി: ഫെബ്രു: 8, 9, 10 തിയ്യതികളില്‍ നടന്ന സമസ്ത മദ്‌റസ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി 2,53,599 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 7329 സെന്ററുകളിലായി നടന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പറ് പരിശോധന 156 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് നടക്കുന്നത്. ഡിവിഷന്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ 10,672 സൂപ്രവൈസര്‍മാരെ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റമദാന്‍ 17-ന് ഫലപ്രഖ്യാപനം നടത്തും.
തിരൂര്‍ക്കാട് അന്‍വാറില്‍ നടന്ന മൂല്യനിര്‍ണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ വിവിധ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ സന്ദര്‍ശിച്ചു.

error: Content is protected !!