
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് ഒന്നാം ക്ലാസുകാരി സാറ്റ് വിയയുടെ കൈപിടിച്ച് മന്ത്രി വി. അബ്ദുറഹിമാൻ സ്ലേറ്റിൽ എഴുതിയ ‘അമ്മ’ എന്ന വാക്കിലൂടെ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിപാടിയിലാണ് സാറ്റ് വിയയുടെ കുഞ്ഞു കൈകൾ പിടിച്ച് മന്ത്രി ആദ്യാക്ഷരങ്ങൾ പകർന്ന് അറിവിന്റെ ഉത്സവത്തിന് തുടക്കം കുറിച്ചത്. യു.കെ.ജിയിൽ നിന്നും ഒന്നാം ക്ലാസിലെത്തിയ സാറ്റ് വിയ കൽപകഞ്ചേരി ഗവ. എൽ.പി സ്‌കൂൾ വിദ്യാർഥിനിയാണ്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം സാറ്റ് വിയയുടെ സ്‌കൂളിൽ സന്ദർശനം നടത്തിയാണ് മന്ത്രി വി. അബ്ദുറഹിമാൻ മടങ്ങിയത്