രണ്ടരവയസ്സുകാരി കിണറ്റില്‍ മരിച്ചനിലയില്‍, അമ്മ ഗുരുതരാവസ്ഥയില്‍

മലപ്പുറം : ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടപ്പ് പട്ടേരിയില്‍ ആണ് സംഭവം. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഹസീനയെ രക്ഷിച്ച് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. പൊന്നാനിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.

error: Content is protected !!