വീടിനു പുറത്ത് വച്ച് നിലവിളി ശബ്ദം ; അധ്യാപികയെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ അധ്യാപികയെ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ ബിനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് പി.കെ.പ്രസാദ്, മക്കള്‍: അമല്‍ പ്രസാദ് , അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!