വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്

തിരൂരങ്ങാടി കുണ്ടൂർ പി എം എസ് ടി കോളേജിൽ

ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബി.എ ജേർണലിസം, എം.എസ്.സി സൈക്കോളജി, എം.കോം. എന്നീ കോഴ്‌സുകളില്‍ സ്പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിന്‍ കത്തോലിക്ക, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. ഇതിന് പുറമെ ഒന്നാം വർഷം എം.കോം ക്ലാസ്സിൽ ഓപ്പൺ, മാനേജ്മെൻ്റ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07-10-2022 വെള്ളി വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0494-2483037, 9447432045

വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്)         2022-23 അധ്യയന വര്‍ഷത്തിലേക്ക് ഒന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ എസ്.സി, എസ്.ടി, കമ്മ്യൂണിറ്റി എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931249666,9745622207.

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ സീറ്റൊഴിവുണ്ട്. എം.എ അറബിക് (ഈഴവ-രണ്ട്, ഇ.ഡബ്ല്യു.എസ്-രണ്ട്, ഒബിഎച്ച്-രണ്ട്, എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്), എം.എ ഇംഗ്ലീഷ്( എസ്ടി-രണ്ട്), എം.കോം (എസ്.ടി-രണ്ട്), എം.എസ്.സി മാത്തമാറ്റിക്‌സ്( എസ്.സി-നാല്, എസ്.ടി-ഒന്ന്), എം.എസ്.സി ഫിസിക്‌സ് (എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്) കോഴ്‌സുകളിലാണ് സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04933 227370.


പി.ജി. സീറ്റൊഴിവ്

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്‌സ്  വിഷയങ്ങളില്‍ ഒഴിവുകളുണ്ട്. എം.എ ഇംഗ്ലീഷില്‍  എസ്.ടി-ഒന്ന്, പി.ഡബ്ലിയു.ഡി-ഒന്ന്, സ്‌പോര്‍ട്‌സ് ക്വാട്ട-ഒന്ന്, ലക്ഷദ്വീപ്-ഒന്ന്, എം.എസ്.സി മാത്തമാറ്റിക്‌സില്‍ എസ്.സി- മൂന്ന്, എസ്.ടി-ഒന്ന്, സ്‌പോര്‍ട്‌സ് ക്വാട്ട-ഒന്ന്, പി.ഡബ്ലിയു.ഡി-ഒന്ന്, ലക്ഷ ദ്വീപ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. യൂനിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ യോഗ്യരായ വിദ്യാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 8547706880.

error: Content is protected !!