ദേശീയപാത കരുമ്പിൽ മൂന്ന് ഓട്ടോകൾ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വൈലത്തൂരിൽ നിന്നും രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ ഹാജറ (42), സബീർ (21), ഫമില (16), തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി മുജീബ് (33), പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നു ചെമ്പയിൽ മുസ്തഫ (40), ബഷീർ (35), ഫർദാൻ (15) എന്നിവർക്ക് ആണ് പരിക്കേറ്റത്.

error: Content is protected !!