Monday, August 31

Tag: Auto

Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു. വീഡിയോ https://www.facebook.com/share/v/1CYBareMBq/...
ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
Information

ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

തിരൂരങ്ങാടി: നിർമാണം പൂർത്തിയായ ആറുവരി ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമുണ്ടാകില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ച...
ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം
Information

ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം

സെറിബ്രൽപാർസി, ഓട്ടിസം, മൾട്ടിപ്പിൾഡിസിബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുമായി പിറന്നുവീണ കുട്ടികളുടെ അമ്മമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ 'സ്‌നേഹയാനം' പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇനി മലപ്പുറം ജില്ലയിൽ ഓടും. ജീവിതയാത്രയിൽ ഭിന്നശേഷിയുള്ള കുട്ടികളുമായി ജീവിതം ഒറ്റക്ക് പുലർത്തേണ്ട പ്രസീത, നസ്രിയ, റഹ്‌മത്ത് എന്നിവരാണ് ഈ സ്‌നേഹയാന ഓട്ടോകൾ ഇനി ഓടിക്കുക. ഓട്ടിസം, സെറിബ്രൽ പാർസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളും കൂടാതെ വിധവകളുമായ അമ്മമാർക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് 'സ്‌നേഹയാനം'. പദ്ധതിയിൽ ആദ്യമായാണ് മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ജില്ലയിൽ ഒരുമിച്ച് കൈമാറുന്നത്.3.7 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ഇലക്ട്രിക് ഓട്ടോകളാണ് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം...
പെരുവള്ളൂരിൽ ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് | Peruvalloor accident
Accident

പെരുവള്ളൂരിൽ ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് | Peruvalloor accident

പെരുവള്ളൂർ : ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേർക്ക് പരിക്ക്. പറമ്പിൽ പീടിക കൊടശേരിപൊറ്റ -കൊല്ലംചിന റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന ചാനത്ത് മാട് ഇറക്കത്തിൽ ആണ് അപകടം. ഇന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു..പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Eng summary: Five injured in Peruvalloor accident....
ഡ്രൈവടക്കം 16 പേർ ! സ്കൂൾ ബസിന്റെ ഗെറ്റപ്പിലോടിയ ഓട്ടോ കസ്റ്റഡിയിൽ
Malappuram

ഡ്രൈവടക്കം 16 പേർ ! സ്കൂൾ ബസിന്റെ ഗെറ്റപ്പിലോടിയ ഓട്ടോ കസ്റ്റഡിയിൽ

തിരൂരങ്ങാടി :ഡ്രൈവടക്കം 16 പേരെ കുത്തി നിറച്ച് സ്കൂൾ ബസിന്റെ ഗെറ്റപ്പിൽ സർവീസ് നടത്തിയ ഓട്ടോ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടി. തിരൂരങ്ങാടി ജോയിൻറ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് പിടികൂടിയത്.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിൽ വച്ചാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടനെ ഓട്ടോറിക്ഷ പരിശോധിച്ചതിൽ വാഹനത്തിൽ ഡ്രൈവറെ കൂടാതെ 15 സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിൻറെ ടാക്സ് അടച്ചിട്ടില്ലായിരുന്നു.4000രൂപ പിഴ ചുമത്തിയതിനുപുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ താൽക്കാലികമായി ഡ്രൈവിംഗ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് എം വി ഐ എം കെ പ്രമോദ് ശങ്കർ തന്നെ...
ദേശീയപാത കരുമ്പിൽ മൂന്ന് ഓട്ടോകൾ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്
Accident

ദേശീയപാത കരുമ്പിൽ മൂന്ന് ഓട്ടോകൾ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈലത്തൂരിൽ നിന്നും രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ ഹാജറ (42), സബീർ (21), ഫമില (16), തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി മുജീബ് (33), പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നു ചെമ്പയിൽ മുസ്തഫ (40), ബഷീർ (35), ഫർദാൻ (15) എന്നിവർക്ക് ആണ് പരിക്കേറ്റത്....
നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേറ...
പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ട 4 വയസ്സുകാരൻ കഴുത്ത് മുറുകി മരിച്ചു.
Accident

പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ട 4 വയസ്സുകാരൻ കഴുത്ത് മുറുകി മരിച്ചു.

ആലപ്പുഴ: വീട്ടിൽ കിടന്ന പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിടുന്നതിനിടെ കഴുത്തുമുറുകി നാലു വയസുകാരൻ മരിച്ചു. പുന്നപ്ര മണ്ണാം പറമ്പിൽ ഉമ്മർ അത്താബിൻ്റെയും അൻസി യുടെയും മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. വൈകിട്ട് മൂന്നോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു