Thursday, November 27

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു.

error: Content is protected !!