തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു.
മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി, കോണ്‍ഫ്രറന്‍സ് ഹാള്‍ എന്നിവ അടങ്ങിയ സമുച്ചയം രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും മറ്റും സഹകരണത്തോടെ ഡിഗ്രി അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് ദാറുല്‍ഹുദായുടെ സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും.
സിയാറത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. വൈകീട്ട് എഴിന് നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.