ചേളാരി. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) നാല് കേന്ദ്രങ്ങളിലായി നടത്തുന്ന മേഖലാ കണ്‍വെന്‍ഷനുകള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി ഇ മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി.
പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി വിഷയാവതരണവും അഡ്വ. നാസര്‍ കാളമ്പാറ ക്രോഡീകരണവും നടത്തി. എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, എസ്.കെ.എം.എം.എ സെക്രട്ടറി കെ.എം കുട്ടി എടക്കുളം, എന്‍.ടി.സി അബ്ദുല്‍ മജീദ് പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അധ്യയന വര്‍ഷം മുതല്‍ മദ്രസകളില്‍ നടപ്പാക്കുന്ന പാഠ പുസ്തക പരിഷ്‌കരണത്തോടനുബന്ധിച്ച് മദ്രസകളില്‍ ഉണ്ടായിരിക്കേണ്ട സംവിധാനങ്ങള്‍, എസ്.കെ.എം.എം.എ പ്രവര്‍ത്തന ഫണ്ട് സമാഹരണം, ബി സ്മാര്‍ട്ട് പദ്ധതി എന്നിവയെക്കുറിച്ച് റെയിഞ്ച് സെക്രട്ടറിമാര്‍ മുഖേന മദ്രസ അധ്യാപകരേയും മാനേജ്‌മെന്റിനേയും ബോധവല്‍ക്കരിക്കുക എന്നതാണ് കണ്‍വെന്‍ഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി ഇരു സംഘടനകളുടെയും നാനൂറോളം റെയിഞ്ച് സെക്രട്ടറിമാര്‍ പരിപാടിയില്‍ പങ്കെടുത്തു.
അടുത്ത കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 5 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എസ്.കെ.എം.എം.എ സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡണ്ട് കെ.കെ ഇബ്രാഹിം മുസ്‌ല്യാര്‍ സ്വാഗതം പറയും. അഡ്വ . നാസര്‍ കാളമ്പാറ വിഷയാവതരണവും പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി ക്രോഡീകരണവും നടത്തും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെയിഞ്ച് സെക്രട്ടറിമാര്‍ സംബന്ധിക്കും. ദക്ഷിണ മേഖല കണ്‍വെന്‍ഷന്‍ 6 ന് ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ വലിയകുളം തഹ്ദീബുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ മദ്‌റസാ ഹാളിലാണ് നടക്കുക. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ ബി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ അധ്യക്ഷത വഹിക്കും. ഇ മൊയ്തീന്‍ ഫൈസി പുത്തനഴി വിഷയാവതരണവും കെ.എം കുട്ടി എടക്കുളം കോഡീകരണവും നടത്തും. എറണാകുളം, ആലപ്പുഴ,കോട്ടയം, ഇടുക്കി, തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ റെയിഞ്ച് സെക്രട്ടറിമാര്‍ പങ്കെടുക്കും.