എസ്കെഎസ്എസ്എഫ് ബാലാരവം സംസ്ഥാനതല ആര്‍.പി ശില്പശാല നടത്തി

പട്ടാമ്പി : ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ ആര്‍. പി മാര്‍ക്കുള്ള സംസ്ഥാന തല ശില്പശാല നടത്തി . പട്ടാമ്പി കുണ്ടൂര്‍ക്കര  നൂറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന ശില്പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ ഉദ്ഘാടനം ചെയ്തു . പാണക്കാട് സയിദ് ഹമീദലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു .വിവിധ സെഷനുകളിലായി ഡോ. അബ്ദുല്‍ ഖയ്യും കടമ്പോട്, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ ക്ലാസുകള്‍ നേതൃത്വം നല്‍കി .സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി ,ഷമീര്‍ ഫൈസി ഒടമല ,ആഷിഖ് കുഴിപ്പുറം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി തൃശൂര്‍, ഒ.പി .എം.അഷ്റഫ് കുറ്റിക്കടവ്,മൊയ്തുട്ടി യമാനി പന്തിപ്പൊയില്‍ ,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ , ജലീല്‍ ഫൈസി അരിമ്പ്ര ,ഫാറൂഖ് ഫൈസി മണിമൂളി ,ജലീല്‍ പട്ടര്‍കുളം ,അനീസ് ഫൈസി മാവണ്ടിയൂര്‍ ,ഷഹീര്‍ അന്‍വരി പുറങ്ങ് ,ഖാദര്‍ ഫൈസി തലക്കശ്ശേരി ,സയ്യിദ് ഹുസൈന്‍ തങ്ങള്‍ , ഹൈദ്രോസ് മാസ്റ്റര്‍,യൂസുഫ് ഹാജി പാറപ്പുറം, റഷീദ് കമാലി മോളൂര്‍, ലത്വീഫ് ഹുദവി, മുഹ്സിന്‍ കമാലി എന്നിവര്‍ സംസാരിച്ചു .സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദിയും പറഞ്ഞു .

error: Content is protected !!