എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖല പദയാത്ര: വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി ജൂൺ അഞ്ചിന് സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. കൊടിഞ്ഞി പള്ളിയില്‍ നിന്ന് സിയാറത്തോടെ ആരംഭിച്ച ജാഥ കാടപ്പടിയിൽ സമാപിച്ചു. അലിഅക്ബർ ഇംദാദി പാണ്ടിക്കാട് മേഖല ഭ
ഭാരവാഹികൾക്ക് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സുലൈമാന്‍ ഫൈസി,  റഫീഖ് ഫൈസി, ഇബ്രാഹീം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ ചുക്കാന്‍, റഹൂഫ് ഫൈസി കരുവാങ്കല്ല്, അദ്നാൻ ഹുദവി, ഹാഫിസ് ഇരുമ്പുചോല, സൽമാൻ ജുനൈദ്, ലത്തീഫ് അയ്ക്കര, അബ്ബാസ് കൊടിഞ്ഞി, സാദിഖ് ഫൈസി, സയ്യിദ് സാഹിർ ജിഫ്രി, സഫുവാൻ ഫൈസി, ജസീബ് തലപ്പാറ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!