തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ ആർത്തിയാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. മനുഷ്യരിൽ നൻമബോധം വളർത്തുന്ന കലകളാണ് ആവശ്യം. എസ് എസ് എഫ് ഇ കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ബശീർ മുസ്ലിയാർ തൃശൂർ സാഹിത്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡണ്ട് എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗിച്ചു. സഈദ് സഖരിയ , നൗഫൽ കൊടിഞ്ഞി, ബാവ ഹാജി കുണ്ടൂർ , ലത്വീഫ് ഹാജി, ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി വെള്ളിയാമ്പുറം സംബന്ധിച്ചു. ഇന്ന് കാലത്ത് എട്ടിന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം സമാപിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യും.
ജുനൈദ് ഹാശിമി അൽ ഹികമി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തും.റഫീഖ് അഹ്സനി , ഇ മുഹമ്മദലി സഖാഫി, ഡോ. നൂറുദ്ദീൻ റാസി , ഡോ. ശുഐബ് തങ്ങൾ , എൻ എം സൈനുദ്ദീൻ സഖാഫി , സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം, സി കെ അബ്ദുർറഹ്മാൻ മുസ്ലിയാർ, സൈനുൽ ആബിദ് വെന്നിയൂർ , ലത്തീഫ് ഹാജി കുണ്ടൂർ ,ഉവൈസ് വെന്നിയൂർ, അഫ്സൽ കൊളപ്പുറം സംസാരിക്കും.