SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം.

കക്കാട്: SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവ് ജൂലൈ 16,17 തിയ്യതികളിൽ തങ്ങൾപടി പോക്കാട്ട് മൊയ്തീൻ മുസ്‌ലിയാർ നഗറിൽ വെച്ച് നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് വൈകിട്ട് 7:30ന് എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്യും. ഹാരിസ് സഖാഫി അധ്യക്ഷത വഹിക്കും, സയ്യിദ് അലി ഹബ്ശി, ഇബ്രാഹിം ഹാജി നാലകത്ത്, ഇ വി ജഅ്ഫർ, ഉനൈസ് തിരൂരങ്ങാടി, മുഹ്സിൻ അഹ്സനി, വാസിൽ വലിയപള്ളി തുടങ്ങിയവർ സംബന്ധിക്കും.
9 യൂണിറ്റുകളിൽ നിന്ന് 115 മത്സരങ്ങളിൽ 500 ലധികം കലാപ്രതിഭകൾ പങ്കെടുക്കും.
രണ്ടു ദിവസം 6 വേദികളിലായി
നടക്കുന്ന സെക്ടർ സാഹിത്യോത്സവ് സമാപനം സംഗമം ജൂലൈ ഞായർ വൈകിട്ട് 7.30 ന് എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതളാ സഖാഫി ഉദ്ഘാടനം ചെയ്യും. KMJ SYS, എസ്എസ്എഫ് നേതാക്കൾ സംബന്ധിക്കും.

error: Content is protected !!