എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ
എടപ്പാൾ:എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10, 11, 12 തീയതികളിൽ എടപ്പാളിൽ നടക്കും. 12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2,000 ബ്ലോക്കുകളിലും 12,000 കുടുംബങ്ങളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. വിവിധ ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സാഹിത്യോത്സവിൽ സംബന്ധിക്കും. അതിവേഗ സാങ്കേതിക പുരോഗതിക്കിടയിലും മനുഷ്യജീവിതം വ്യക്തികേന്ദ്രീകൃതമാകുന്ന കാലഘട്ടത്തിൽ ഓരോ വ്യക്തിയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വലിയൊരു സമൂഹത്തിന്റെ ഭാഗമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് "ബികോസ് വി ആർ " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്നത്. മനുഷ്യരാശിയുടെ അസ്തിത്വത്തെ വ്യാഖ്യാനിക്കുന്ന ഈ ആശയം ആസ്പദമാക്കി വിവിധ ചർച്ചകളും സംവാദങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.
ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് ...

