എസ്എസ്എൽസി പരീക്ഷ ഫലം 15 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ..

https://chat.whatsapp.com/DLOpOas9WojCUSboxG2rUs

ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. 15ന് രാവിലെ 11നാണ് ഫലം പുറത്തുവരുകയെന്ന് സൂചനയുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം.

പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. നേരത്തെ 10 ന് ഫലം അറിയാം എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. റഗുലർ വിഭാഗത്തിൽ 4,26,999

വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

error: Content is protected !!