മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്..
ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ് കുമാർ ഏറ്റുവാങ്ങി.
കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽ
മലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ് കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു.
ജില്ലാ അതിർത്തി യായ തിരുവേഗപ്പുര up യിൽ വെച്ച് സ്വർണ കപ്പ് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സുനിജ ക്ക് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കൈമാറി.
63 മത് കേരള സ്കൂൾ കലോത്സവം സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലാ അതിർത്തിയായ ALPS ഇടമുഴിക്കൽ വെച്ച് ഉജ്വല സ്വീകരണം നൽകി. ജില്ലയിലെ പര്യടനത്തിനായി, സ്വർണക്കപ്പ് ജോയിൻറ് പരീക്ഷ കമ്മീഷണർ Dr ഗിരീഷ് ചോലയിൽ , കോഴിക്കോട് DDE മനോജ്, എന്നിവരിൽ നിന്നും മലപ്പുറം DDE രമേശ് കുമാർ ഏറ്റുവാങ്ങി തദവസരത്തിൽ അനിത DEO തിരൂരങ്ങാടി, സക്കീന AEO പരപ്പനങ്ങാടി, പ്രതീഷ് വാർഡ് മെമ്പർ ചേലേമ്പ്ര, സുശീൽ കുമാർ DIET പ്രിൻസിപ്പൽ ഇൻ ചാർജ്, സുരേഷ് കൊളശ്ശേരി SSK മലപ്പുറം, ശ്രീജ താനൂർ AEO, ശർമിലി AEO അരീക്കോട്, മൻസൂർ DDE ഓഫീസ് മലപ്പുറം, ശ്രീജ ടീച്ചർ HM ALPS ചേലേമ്പ്ര, എസ് കെ മുരളീധരൻ HM രാമനാട്ടുകര HSS, സുധീർ മാസ്റ്റർ HM PMSAPTHSS, ബിന്ദു RP HM NNMHSS ചേലേമ്പ്ര, ശിവാനി KM PMSA PTHSS kakkove എന്നിവർ സംസാരിച്ചു.