തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു.