സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള 12 മുതല്‍ 14 വരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. നേരത്തെ കുറ്റിപ്പുറം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന മേള സ്‌കൂള്‍ ഗ്രൗണ്ട് സംസ്ഥാന മേളക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ 12 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. 3.30ന് കോട്ടക്കല്‍ എം.എല്‍.എ പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വള്ളിക്കുന്ന് എം.എല്‍.എ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത തിരൂര്‍ തുമരക്കാവ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ അസ്ലം തിരൂരിനെ ചടങ്ങില്‍ ആദരിക്കും. ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയും ഉണ്ടായിരിക്കും. 13ന് രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. 14ന് വൈകീട്ട് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ മേഖല ജോയിന്റ് ഡയറക്ടര്‍ കെ.എം രമേശ് ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയാണ് സംസ്ഥാന കായിക മേളക്ക് രണ്ടാം തവണയാണ് കുറ്റിപ്പുറം ആതിഥ്യമരുളുന്നത്. ഒമ്പത് വര്‍ഷം മുമ്പാണ് നേരത്തെ മേള കുറ്റിപ്പുറത്ത് നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ താമസ സൗകര്യം, ഭക്ഷണം ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്,

error: Content is protected !!