സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ട് കടയടപ്പ് സമരത്തിന് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ വ്യാപകമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് കടയടപ്പ് സമരത്തിന് ഒരുങ്ങാന്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് സമരം. പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സമിതി പറയുന്നു.

റേഷന്‍ വ്യാപാരികള്‍ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെയും നിയോഗിച്ചു. എന്നാല്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും റേഷന്‍ വ്യാപാരി സംയുക്ത സമിതി വ്യക്തമാക്കി.

error: Content is protected !!