Tuesday, November 11

തിരൂരിൽ മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പടിയിൽ

തിരൂരില്‍ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

error: Content is protected !!