തിരൂരങ്ങാടി : 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബാംഗ്ളൂരില്‍ വെച്ച് പിടികൂടി. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ച് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ എൻ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ 2 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷ് എന്നയാളാണ് പ്രതി. അഢീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, ലക്ഷ്മണന്, ജോഷി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.