Wednesday, August 20

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; താനൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. മന:പൂര്‍വം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്റെ സി 4 കോച്ചിന്റെ ചില്ലിന് വിള്ളല്‍ വീണിരുന്നു.

error: Content is protected !!