നന്നമ്പ്ര : ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമം. ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ചെറുമുക്ക് സ്വദേശി തണ്ടാശ്ശേരി അനൂപിൻ്റെ മകൾ അനുഗ്രഹ (മൂന്നര), തണ്ടാശ്ശേരി അനിൽകുമാറിൻ്റെ ഭാര്യ ഷീബ (42), പ്രമീള (36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത (65) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം.