Saturday, August 16

വേങ്ങര ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം

വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ സംഘർഷം. സംഘർഷത്തിൽ വിദ്യാർഥികളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ ക്ലിനികിന്റെ ചില്ല് തകർന്നു.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് വി ദ്യാർഥികൾ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് തല്ല് തുടങ്ങിയത്, ടൗൺ ഗവ. മോഡൽ ഹൈസ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളെ സ്കൂളിലെത്തി തല്ലിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമെന്നോണം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിച്ചെത്തി ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് നിഗമനം.

വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ പി. കെ. ഹനീഫയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘർഷം നിയന്ത്രിച്ച്, അപകട സാഹചര്യം ഒഴിവാക്കുകയായിരുന്നു.

error: Content is protected !!